'പ്രഫസർ' പദം ബോധപൂർവം ഉപയോഗിച്ചെന്ന്: മന്ത്രി ആർ. ബിന്ദുവിന് ഹൈകോടതി നോട്ടീസ്

കൊച്ചി: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടത്​ റദ്ദാക്കണ​മെന്ന് ആവശ്യപ്പെട്ട്​ യു.ഡി.എഫ്​ സ്ഥാനാർഥി സമർപ്പിച്ച ഹരജിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് ഹൈകോടതി നോട്ടീസ്. ഇരിങ്ങാലകുട‍യിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് തോമസ് ഉണ്ണിയാടൻ നൽകിയ ഹരജിയാണ് കോടതി നോട്ടീസ് അയച്ചത്. ആർ. ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം 'പ്രഫസർ' പദം പേരിനുമുമ്പ്​ ബോധപൂർവം ഉപയോഗിച്ചാണ്​ ബിന്ദു തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തിയതെന്നും ഇത്​ തെരഞ്ഞെടുപ്പ്​ ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയാണ്​ കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടൻ​ ഹരജി നൽകിയത്​.

പ്രഫസർ അ​ല്ലെന്ന്​ ഉത്തമബോധ്യമുണ്ടായിട്ടും വോട്ട്​ ലക്ഷ്യമിട്ട്​ ആ പദം ഉപയോഗി​ച്ചെന്നാണ്​ ഹരജിയിലെ ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്​റ്ററുകളിലും ലഘുലേഖകളിലും നോട്ടീസുകളിലും ചുവരെഴുത്തുകളിലും മറ്റ്​ പ്രചാരണ സാമഗ്രികളിലുമെല്ലാം പ്രഫസർ എന്ന്​ പേരിനൊപ്പം ചേർത്തിരുന്നു.

ബാലറ്റിലും ഇലക്ട്രോണിക് വോട്ടുയന്ത്രത്തിലും പ്രഫസർ ചേർത്ത്​ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച്​ സ്വാധീനിച്ച്​ നേടിയതാണ്​ വിജയമെന്നും റദ്ദാക്കണമെന്നുമാണ്​ ആവശ്യം.

Tags:    
News Summary - Thomas Unniyadans election petition: High court Notice against Minister R Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.