മാണിയുടെ സമരം തെറ്റിദ്ധാരണയില്‍ നിന്ന് –മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കാരുണ്യപദ്ധതിയുടെ പേരില്‍ കെ.എം. മാണി നടത്തുന്ന ഉപവാസസമരം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ പ്രസ്താവിച്ചു. കാരുണ്യയുള്‍പ്പെടെ ഒരു ചികിത്സപദ്ധതിയും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ളെന്ന് പലതവണ വ്യക്തമാക്കിയതാണ്. എന്നിട്ടും അദ്ദേഹം ഉപവാസമിരിക്കുന്നതില്‍ വിഷമമുണ്ടെന്നും ഐസക് വ്യക്തമാക്കി. മോന്‍സ് ജോസഫിന്‍െറ ഉപക്ഷേപത്തിന് മറുപടിനല്‍കുകയായിരുന്നു അദ്ദേഹം.

കാരുണ്യപദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ ഉമ്മന്‍ ചാണ്ടിയാണ് 250 കോടി വകയിരുത്തിയത്. അത് അനുവദിച്ചുകഴിഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കേണ്ട 25 കോടി കുടിശ്ശികക്കായി 100 കോടി അധികമായും കൊടുത്തിട്ടുണ്ട്. ഇതോടെ സ്വകാര്യ ആശുപത്രികളിലെ കുടിശ്ശിക തീരുമെന്നാണ് പ്രതീക്ഷ. എന്നാല്‍, സര്‍ക്കാര്‍ആശുപത്രികളിലെ കാര്യത്തില്‍ പരിശോധന നടക്കുകയാണ്. ഇതുവരെ 130 കോടിയുടെ ബില്‍ മാത്രമേ സര്‍ക്കാറില്‍ വന്നിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഇതുവരെയുള്ള എല്ലാം പരിശോധിക്കുന്നുണ്ട്.

സര്‍ക്കാര്‍ആശുപത്രികളില്‍ പണം ആവശ്യമില്ല, ചികിത്സവേണ്ടവര്‍ അവിടെ പോയാല്‍ പണം പ്രശ്നമാവില്ല. ഇപ്പോള്‍ ഈ പദ്ധതികളൊന്നും നിര്‍ത്തുമെന്ന് ആരും പറഞ്ഞിട്ടില്ല. കാരുണ്യപദ്ധതിവഴി ചികിത്സസഹായമാണ് നല്‍കുന്നത്. എന്നാല്‍, വന്‍ ചെലവുവരുന്ന അസുഖങ്ങള്‍ക്കുള്ള ചികിത്സ സൗജന്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി കാരുണ്യപദ്ധതി പുതിയപദ്ധതിയില്‍ യോജിപ്പിക്കുകയാണ് ചെയ്യുക. അതിന് സമയമെടുക്കും. നമ്മുടെ സര്‍ക്കാര്‍മേഖലയിലെ ആശുപത്രികള്‍ അതിന് സജ്ജമാക്കിയിട്ടേ ആ നിലക്ക് നീങ്ങൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - thomas issac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.