ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെൻറ്​ എ​റ​ണാ​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച സാ​ഹോ​ദ​ര്യ സം​ഗ​മം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​എം. ഷെ​ഫ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫ്രറ്റേണിറ്റി സാഹോദര്യ സംഗമം: ‘ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സാഹോദര്യം അനിവാര്യം’

ക​ള​മ​ശ്ശേ​രി: വ്യ​ക്തി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള യോ​ജി​ച്ച കൂ​ട്ടാ​യ്മ​ക​ളോ​ടൊ​പ്പം വ്യ​ത്യ​സ്ത സ​മു​ദാ​യ​ങ്ങ​ളു​ടെ പ​ര​സ്പ​ര സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ലൂ​ടെ മാ​ത്ര​മേ ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​കൂ​വെ​ന്ന്​ ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ്​​ സം​ഘ​ടി​പ്പി​ച്ച സാ​ഹോ​ദ​ര്യ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെൻറ്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സാ​ഹോ​ദ​ര്യ സം​ഗ​മം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​എം. ഷെ​ഫ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷം​സീ​ർ ഇ​ബ്രാ​ഹിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ക്ടി​വി​സ്റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​കെ. ബാ​ബു​രാ​ജ്, അ​ധ്യാ​പ​ക​നും നി​രൂ​പ​ക​നു​മാ​യ ഡോ. ​എ.​കെ. വാ​സു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു​രാ​ജ് ഭ​ഗ​വ​തി, ആ​ക്ടി​വി​സ്റ്റ് അ​ന​ന്തു​രാ​ജ്, ആ​ക്ടി​വി​സ്റ്റ് ഡോ. ​വി​നീ​ത വി​ജ​യ​ൻ, എ​ഴു​ത്തു​കാ​രി ര​ജ​നി പാ​ല​പ​റ​മ്പി​ൽ, കേ​ര​ള പ്ര​ദേ​ശ് ട്രാ​ൻ​സ്ജെ​ഡേ​ഴ്സ് കോ​ൺ​ഗ്ര​സ് സ്റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ രാ​ഗ ര​ജ​നി, സേ​വ് ഇ​ന്ത്യ ഫോ​റം പ്ര​തി​നി​ധി പ്രേം ​ബാ​ബു, എ​സ്.​യു.​സി.​ഐ ജി​ല്ല ക​മ്മി​റ്റി​യം​ഗം സാ​ൽ​വി​ൻ, പു​തു​വൈ​പ്പ് സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ അ​ജ​യ് ഘോ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ച്ച​ന പ്ര​ജി​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി പി.​എ​ച്ച്. ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - fraternity movement sahodarya sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.