Posted On
date_range Updated On
date_range കമ്പമല വെടിവെപ്പ്: മാവോവാദികൾക്കെതിരെ യു.എ.പി.എ
മാനന്തവാടി: കമ്പമല ഉൾവനത്തിൽ മാവോവാദികളും തണ്ടർബോൾട്ടും തമ്മിലുണ്ടായ വെടിവെപ്പ് സംഭവത്തിൽ പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തു. രാജ്യദ്രോഹക്കുറ്റ നിയമപ്രകാരവും ആയുധ നിയമപ്രകാരവുമാണ് തലപ്പുഴ പൊലീസ് കേസെടുത്തത്.
സി.പി. മൊയ്തീൻ, സോമൻ, മനോജ്, സന്തോഷ് എന്നീ മാവോവാദികൾക്കെതിരെയാണ് കേസ്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് കെ.എഫ്.ഡി.സിയുടെ കമ്പമലയിലെ റിസോർട്ടിന് സമീപത്തെ തേൻകുന്ന് പ്രദേശത്ത് വെടിവെപ്പ് നടന്നത്. ഒമ്പത് തവണയാണ് ഇരു ഭാഗത്തുനിന്നുമായി വെടിവെപ്പ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരുഭാഗത്തുനിന്നുമുള്ള ആർക്കും പരിക്കേറ്റിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.