കൊച്ചി: ജി.എസ്.ടിയില്‍ ഏക നിരക്ക് ഏര്‍പ്പെടുത്തുന്നത് ഒരുതിരിച്ചുപോക്കാണെന്ന് സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്രതലത്തില്‍ ഒന്നോ രണ്ടോ രാജ്യത്തിനുമാത്രമെ ഏക ജി.എസ്.ടി നിരക്കുള്ളൂ. മൗലികവാദികള്‍ ഏക ജി.എസ്.ടി നിരക്കിനുവേണ്ടി വാദിച്ചേക്കാമെങ്കിലും വ്യത്യസ്ത നിരക്കുകള്‍ വേണമെന്നാണ് താന്‍ ശക്തിയായി ആവശ്യപ്പെട്ടതെന്ന് ധനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ആഡംബരങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കും അവശ്യവസ്തുക്കള്‍ക്ക് കുറഞ്ഞ നിരക്കുമായി വ്യത്യസ്ത നിരക്കുകള്‍ സ്വീകരിക്കാന്‍ നയരൂപകര്‍ത്താക്കള്‍ തയാറായിട്ടുണ്ട്. നിലവില്‍ 40 ശതമാനം നികുതി നിരക്കുള്ള ആഡംബര വസ്തുക്കള്‍ക്ക് ജി.എസ്.ടി നടപ്പാക്കുമ്പോള്‍ കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം എന്തുകൊണ്ടെന്ന ചോദ്യമാണ് താന്‍ ഉയര്‍ത്തിയത്. തന്‍െറ യുക്തിയെ ജി.എസ്.ടി കൗണ്‍സിലില്‍ ആരും ചോദ്യംചെയ്തില്ല.
ജി.എസ്.ടി ദേശീയോല്‍പാദനത്തിലും ദേശീയ വരുമാനത്തിലും നാണ്യപ്പെരുപ്പത്തിലും ഗുണകര സ്വാധീനം ചെലുത്തും. ദേശീയ വരുമാനത്തില്‍ രണ്ടുശതമാനം വര്‍ധനയുണ്ടാകുമെന്നത് അതിശയോക്തിയായിരിക്കാം. എന്നാല്‍, ജി.എസ്.ടി നടപ്പാക്കുന്നതോടെ ദേശീയ വരുമാനം ഉയരുമെന്നത് യാഥാര്‍ഥ്യമാണ്. തൊഴിലിന്‍െറ കാര്യക്ഷമമായ വിതരണമാണ് ഇതിന് പ്രധാന കാരണമായി മാറുകയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.