Posted On
date_range Updated On
date_range 'ഗീതാ ഗോപിനാഥ് നൽകുന്ന ഉപദേശത്തിൽ സർക്കാർ നയമനുസരിച്ച് തീരുമാനമെടുക്കും'
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് എന്തുപദേശം നൽകിയാലും സർക്കാർ നയമനുസരിച്ചേ തീരുമാനമെടുക്കുവെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഐസക്ക് വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അധികാരമേറ്റത്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് മുന്നിലെ തടസം നീക്കാനുള്ള ഉപദേശത്തിനായാണ് സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതെന്നും ഐസക് നിയമസഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.