ശമ്പള പരിഷ്കരണ നിർദേശങ്ങൾ അതേപടി നടപ്പാക്കാനാവില്ല -തോമസ് ഐസക്

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ അതേപടി നടപ്പാക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പെൻഷൻ പ്രായം ഉയർത്തുന്നതടക്കം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നത് ബജറ്റ് പ്രഖ്യാപനമാണ്. അത് സമയബന്ധിതമായി നടപ്പാക്കും. നിർദേശങ്ങൾ അടുത്ത മന്ത്രിസഭ യോഗം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പത്ത് ശതമാനം ശമ്പള വർധനക്കും വിരമിക്കൽ ഒരു വർഷത്തേക്ക് നീട്ടാനും നിർദേശിച്ച് 11-ാം ശമ്പള കമ്മീഷൻ കഴിഞ്ഞ ദിവസമാണ് ശിപാർശ സമർപ്പിച്ചത്. പെൻഷൻ 10 ശതമാനം വർധിപ്പിക്കാനും ഗ്രാറ്റ്വിറ്റി 14ൽനിന്ന് 17 ലക്ഷമാക്കാനും നിർദേശമുണ്ട്. 4,810 കോടിയാണ് പരിഷ്കരണം വഴി അധിക ബാധ്യത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.