Posted On
date_range Updated On
date_range വിജിലൻസ് കേസ് റദ്ദാക്കണം; തോമസ് ചാണ്ടി നൽകിയ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: മുൻ മന്ത്രിതോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം. പി ഫണ്ട് ഉപയോഗിച്ച് റിസോർട്ടിലേക്ക് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വിജിലൻസ് ഹൈകോടതിയെ അറിയിച്ചിരുന്നു. എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റിസാർട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹരജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നെടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ കമ്പനി ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.