തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: എൻ.സി.പി നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകീട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാർ, മുൻ മന്ത്രി എ.കെ ശശീന്ദ്രൻ, എൻ.സി.പി നേതാക്കൾ, മറ്റ് ഘടകകക്ഷി നേതാക്കൾ, തോമസ് ചാണ്ടിയുടെ കുടുബാംഗങ്ങൾ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനും യു.ഡി.എഫ്, ബി.ജെ.പി പ്രതിനിധികളും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ശശീന്ദ്രൻ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോട്ടോർ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകൾ തന്നെയാവും ചാണ്ടിക്ക് ലഭിക്കുക.

കെ. കരുണാകരൻ രൂപീകരിച്ച ഡി.ഐ.സിയുടെ ടിക്കറ്റിലാണ് കുട്ടനാട് മണ്ഡലത്തിൽ നിന്ന് 2006ൽ തോമസ് ചാണ്ടി നിയമസഭയിലെത്തുന്നത്. 2011ല്‍ ഇടതുമുന്നണി സ്ഥാനാർഥിയായി രണ്ടാം വിജയം. 2016ൽ ഹാട്രിക് വിജയം. സംസ്ഥാന രൂപവത്കരണത്തിനു ശേഷം കുട്ടനാട്  മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് മന്ത്രിസഭയിൽ എത്തുന്നത് ആദ്യ വ്യക്തിയാണ് തോമസ് ചാണ്ടി.

ധനമന്ത്രി ഡോ. തോമസ് െഎസക്, എക്സൈസിൻെറ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ എന്നിവരാണ് ആലപ്പുഴ ജില്ലയിൽ നിന്നുള്ള മറ്റ് മന്ത്രിമാർ. ശശീന്ദ്രൻ താമസിച്ച കാവേരി തന്നെയാവും ഒൗദ്യോഗിക വസതി.

അശ്ലീലച്ചുവയുള്ള ഫോൺ സംഭാഷണ വിവാദത്തിൽ എ.കെ. ശശീന്ദ്രൻ രാജിവെച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയായത്.

 

Tags:    
News Summary - thomas chandy sovereign transport minister in ldf govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.