തൊടുപുഴ: ഏഴുവയസ്സുകാരനായി പ്രാർഥനയിലും പ്രതീക്ഷയിലുമായിരുന്നു അവെൻറ അധ്യാ പകരും നാടും. അത്ഭുതങ്ങൾ സംഭവിക്കുമെന്നും അവൻ തിരിച്ചുവരുമെന്നും കരുതിയിരുന്നവ ർ ശനിയാഴ്ച പതിനൊന്നരയോടെ വന്ന ആ ദുരന്തവാർത്ത അറിഞ്ഞ് വിതുമ്പി. കുട്ടിയുടെ മ രണവാർത്ത അധ്യാപകർക്കും ഞെട്ടലായി. അടുത്തിടെയാണ് ഏഴുവയസ്സുകാരനെ സ്കൂളിൽ ചേ ർക്കുന്നത്. 17 ദിവസത്തെ മാത്രം പരിചയമാണ് അധ്യാപകർക്കുള്ളതെങ്കിലും ഇവർ കുട്ടിയെ ശ്ര ദ്ധിച്ചിരുന്നു. ഇടക്ക് ആരോടും മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ വിഷയം മാതാവിെൻറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
എന്നാൽ, കുട്ടിയുടെ അച്ഛൻ മരിച്ചിട്ട് ഒരു വർഷമാകുന്നതെയുള്ളൂവെന്നും അതുകൊണ്ടാകും എന്ന മറുപടിയാണ് കിട്ടിയത്. മർദനമേൽക്കുന്നതിന് ഒരുദിവസം മുമ്പ് കുട്ടി പരീക്ഷ എഴുതിയിരുന്നു. അവസാന പരീക്ഷയെഴുതേണ്ട ദിവസം എത്താതിരുന്നതിനാൽ അമ്മയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. കുറച്ച് സമയംകഴിഞ്ഞ് മറ്റൊരു നമ്പറിൽനിന്ന് വിളിച്ച് കുട്ടി വീണുപരിക്കേറ്റിരിക്കുകയാണെന്നുപറഞ്ഞ് മാതാവ് ഫോൺ കട്ട് ചെയ്യുകയായിരുന്നു.
അവെൻറ മുഖം വിങ്ങലായി മനസ്സിൽ നിറഞ്ഞുനിൽക്കുകയാണെന്ന് അധ്യാപികമാരിലൊരാൾ പറഞ്ഞു. ആ കുരുന്ന് ഇനി തിരികെവരില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് അയൽവാസികളും പറയുന്നു. ഇരുവരുടെയും ഓമനത്തം ആരെയും ആകർഷിക്കുന്നതായിരുന്നുവെന്ന് പലരും ഓർത്തെടുത്തു.
കുട്ടികള്‍ക്കെതിരെ അതിക്രമങ്ങൾ 1517 എന്ന നമ്പറിൽ അറിയിക്കാം
കര്‍ശന നടപടി –മന്ത്രി
തിരുവനന്തപുരം: തൊടുപുഴയില്‍ യുവാവിെൻറ ക്രൂരമര്‍ദനത്തെതുടര്‍ന്ന് ഏഴ് വയസ്സുകാരന് മരിച്ച സംഭവം വേദനാജനകമാണെന്ന് മന്ത്രി കെ.കെ. ശൈലജ. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബത്തില്‍നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂരമര്‍ദനമുണ്ടാകുന്നത്.
ഇതിനെതിരെ ശക്തമായ അവബോധം നടത്തേണ്ടതാണ്. കുട്ടികളോടുള്ള മനോഭാവത്തില്‍ വലിയമാറ്റം വരുത്തണം. തൊട്ടടുത്ത വീട്ടില്‍ കുട്ടികള്‍ പീഡനമനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാല്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണം. 1517 എന്ന നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഏതു സമയത്തും വിളിച്ചറിയിക്കാം. എല്ലാവരും ഈ നമ്പര്‍ ഓർത്തുവെക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.