സൂരജിന് വധശിക്ഷ ഒഴിവായതിന് കാരണം ഇതാണ്; ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത് 17 വർഷത്തെ തടവിന് ശേഷം

കൊല്ലം: ഉത്ര വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് സൂരജിന് പരമാവധി ശിക്ഷയായ വധശിക്ഷ ഒഴിവാക്കാൻ കോടതി ചൂണ്ടിക്കാട്ടിയത് രണ്ട് കാരണങ്ങൾ. പ്രതിക്ക് മുൻകാലങ്ങളിൽ ക്രിമിനൽ പശ്ചാത്തലം ഇല്ലായെന്നതും പ്രതിയുടെ പ്രാ‍യവും പരിഗണിച്ചാണ് വധശിക്ഷ ഒഴിവായത്. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

പ്രായത്തിന്‍റെ ആനുകൂല്യമാണ് പ്രതിക്ക് തുണയായത്. പ്രായം പരിഗണിക്കണമെന്നും മാനസാന്തരത്തിനുള്ള അവസരം നൽകണമെന്നും പ്രതിഭാഗം അഭ്യർഥിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായാൽ പോലും വധശിക്ഷ വിധിക്കുന്നതിന് മുമ്പ് മറ്റുചില കാര്യങ്ങൾ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതിയുടെ മുൻ നിരീക്ഷണവും പ്രതിക്ക് തുണയായി.

അതേസമയം, തടവുശിക്ഷയും ജീവപര്യന്തവും പ്രത്യേകം അനുഭവിക്കണം.17 വർഷത്തെ തടവു ശിക്ഷ അനുഭവിച്ച ശേഷമാണ്​ പ്രതി ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്​. വിഷവസ്തു ഉപയോഗിച്ചുള്ള കൊലയ്ക്ക് 10 വർഷവും, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷവുമാണ് ശിക്ഷ. സർക്കാർ അനുമതി നൽകിയില്ലെങ്കിൽ സൂരജിന് ജീവിതാവസാനം വരെ ജയിലിൽ തുടരേണ്ടി വരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമുള്ള കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം ശരിയെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

അതേസമയം, വിധിയിൽ തൃപ്തിയില്ലെന്നും ഹൈകോടതിയിൽ അപ്പീൽ പോകുമെന്നുമാണ് ഉത്രയുടെ കുടുംബം പ്രതികരിച്ചത്. കൂടുതൽ കടുത്ത ശിക്ഷയായിരുന്നു പ്രതീക്ഷിച്ചതെന്ന് ഉത്രയുടെ അമ്മ പറഞ്ഞു. ശിക്ഷ വിധിക്കുമ്പോൾ ഉത്രയുടെ പിതാവ്​ വിജയശേഖരനും സഹോദരനും കോടതിയിലെത്തിയിരുന്നു.

2020 മേയ്‌ ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ്‌ കടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന്​, സന്ധ്യക്ക്​ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത ശേഷം രാത്രി 11 ഓടെ, നേര​േത്ത മുറിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനുമുമ്പ് മാർച്ച് രണ്ടിന് അടൂർ പറക്കോട്ടുള്ള സൂരജി​െൻറ വീട്ടിൽ ​െവച്ചും അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു.

സൂരജ് ഇടക്കിടെ പണം ആവശ്യപ്പെടുന്നതിനാൽ ഉത്രയുടെ വീട്ടുകാരുമായി അസ്വാരസ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ടാം തവണയും പാമ്പ് കടിച്ചപ്പോൾ വീട്ടുകാർക്ക് സംശയം തോന്നിയത്. ദുരൂഹത സംബന്ധിച്ച് ഏഴിനുതന്നെ ഉത്രയുടെ സഹോദരൻ അ‌ഞ്ചൽ പൊലീസിന് മൊഴി നൽകി. പക്ഷേ അന്വേഷണം കാര്യമായി നടന്നില്ല. 21ന് വീണ്ടും പരാതി നൽകി. തൊട്ടടുത്ത ദിവസം അന്നത്തെ റൂറൽ എസ്.പി ആർ. ഹരിശങ്കറിനെയും സമീപിച്ചു. 24ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ സൂരജിനെ 25ന് അറസ്​റ്റ്​ ചെയ്തു.

ഉത്രയുടെ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിെൻറ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്, രാസപരിശോധനാഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ​േഫാറൻസിക് പരിശോധന, പാമ്പ്​ സ്വമേധയാ കടിക്കുകയും വേദനിപ്പിച്ച്​ കടുപ്പിക്കുമ്പോഴുമുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള ഡമ്മി പരീക്ഷണം എന്നിവ നടത്തി. കുറ്റകൃത്യത്തി​െൻറ അപൂർവത പോലെ, ഇത്തരത്തിലുള്ള അന്വേഷണവും തെളിവുശേഖരണവും മറ്റൊരു അപൂർവതയായി. കഴിഞ്ഞവർഷം ആഗസ്​റ്റ്​ 14നാണ്​ കുറ്റപത്രം സമര്‍പ്പിച്ചത്​.

Tags:    
News Summary - This is the reason why Sooraj was spared the death penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.