Posted On
date_range Updated On
date_range കെ.പി.സി.സി പ്രസിഡന്‍റ്: ഉമ്മന്‍ചാണ്ടിക്കായി തിരുവഞ്ചൂര്‍
കോട്ടയം: ഉമ്മന്‍ചാണ്ടി കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്കുവന്നാല്‍ പാര്‍ട്ടി ഒന്നടങ്കം പിന്തുണക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ഏകോപിച്ച് സര്‍വശക്തിയും സമാഹരിച്ച് മുന്നോട്ടുകൊണ്ടുപോവേണ്ട സാഹചര്യമാണുള്ളത്. ഉപതെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ യു.ഡി.എഫിനെ ശക്തമായി കൊണ്ടുപോവാന്‍ ഉമ്മന്‍ചാണ്ടി വേണമെന്നും തിരുവഞ്ചൂര്‍ കോട്ടയത്തു പറഞ്ഞു.
അതേസമയം കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെ നിയമിക്കണമെന്ന് ഹൈകമാന്‍ഡാണ് തീരുമാനിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഹൈകമാന്‍ഡ് തീരുമാനം എന്തായാലും താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.