ഒന്നരക്കോടി കുടിശ്ശിക: തിരുവനന്തപുരത്തെ പൊലീസ് പെട്രോൾ പമ്പ് അടച്ചു പൂട്ടി

തിരുവനന്തപുരം: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറക്കാനായുള്ള പമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടി. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പമ്പാണ് അടച്ചു പൂട്ടിയത്.

ഒന്നരക്കോടി രൂപ കുടിശ്ശികയായതിനെ തുടർന്ന് കമ്പനികൾ പമ്പിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിർത്തിയിരുന്നു. തിരുവനന്തപുരത്തെ സിറ്റിയിലെ പൊലീസ് സ്​േറ്റഷനുകളിലെല്ലാമുള്ള വാഹനങ്ങൾക്ക് ഇന്ധനം നിറച്ചിരുന്നത് ഈ പമ്പിൽ നിന്നാണ്.

തുടർന്ന് സ്വകാര്യ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളും അവരവരുടെ സ്റ്റേഷന് സമീപത്തുള്ള പമ്പിൽ നിന്ന് ഇന്ധനം നിറക്കണമെന്നും അതിനുള്ള സൗകര്യങ്ങൾ സ്റ്റേഷൻ മേധാവി ഒരുക്കണമെന്നുമാണ് ഡി.ജി.പിയുടെ സർക്കുലറിൽ പറയുന്നത്. 

Tags:    
News Summary - Thiruvananthapuram SAP Camp Petrol Pumb is Closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.