ഫൈസൽ

ഐ.സി.യു ആംബുലന്‍സ് ലഭിച്ചില്ല; അട്ടപ്പാടിയില്‍ ചികിത്സ കിട്ടാതെ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവിന് സമയത്തിന് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചു. ഓട്ടോറിക്ഷയിലേക്ക് മരം വീണ് പരിക്കേറ്റ ഒമ്മല സ്വദേശി ഫൈസൽ (25) ആണ് മരിച്ചത്. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല.

ഇന്ന് ഉച്ചക്കാണ് ശക്തമായ കാറ്റിനെ തുടർന്ന് ഗൂളിക്കടവിൽ വെച്ച് മരം ഓട്ടോ റിക്ഷക്ക് മുകളിൽ വീണ് ഫൈസിന് ഗുരുതരമായി പരിക്കേറ്റത്. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ ഫൈസലിനെ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല. ഒറ്റപ്പാലത്തുനിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ കോട്ടത്തറയിൽ നിന്നും കൊണ്ടുപോയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്ത ഫൈസൽ വഴിമധ്യേ മരിക്കുകയായിരുന്നു. ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.