തിരുവനന്തപുരം എസ്.ബി. ഫോർട്ട് ആശുപുത്രിയിലുണ്ടായ തീപിടുത്തത്തിൽ കത്തിയമർന്ന കാൻ്റീൻ
Posted On
date_range Updated On
date_range തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം
തിരുവനന്തപുരം: തലസ്ഥാനത്തെ എസ്.പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം. ഏകദേശം ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് പിന്നിലുള്ള കാന്‍റീനിലായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
തീപിടിത്തത്തെ തുടർന്ന് ആശുപത്രിയിലെ ഒന്നും രണ്ടും നിലകളിൽ പുകനിറഞ്ഞു. രോഗികൾ ചികിത്സയിലുണ്ടായിരുന്ന മുറികളിലും പുക കയറി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചു. 22ഓളം രോഗികളാണ് മുറികളിൽ ചികിത്സയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.