പെരിയയിൽ തോറ്റതിന്​ തിരുവല്ലയിൽ കണക്കു തീർക്കരുത്​; സന്ദീപി​േന്‍റത്​ രാഷ്​ട്രീയ കൊലപാതകമല്ലെന്ന്​ വി. മുരളീധരൻ

പാല:​ തിരുവല്ലയിലെ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപി​േന്‍റത്​ രാഷ്​ട്രീയ കൊലപാതകമല്ലെന്ന്​ കേന്ദ്രമന്ത്രി വി. മുരളീധരൻ. പെരിയയിൽ തോറ്റതിന്​ സി.പി.എം തിരുവല്ലയിൽ കണക്ക്​ തീർക്കാൻ വരരുത്​. പ്രതികൾക്ക്​ സി.പി.എമ്മുമായാണ്​ ബന്ധ​െമന്നും മുരളീധരൻ ആരോപിച്ചു.

രാഷ്​ട്രീയ കൊലപാതകമല്ലെന്നാണഎ​ ​െപാലീസ്​ ആദ്യം പറഞ്ഞത്​. സത്യം പറഞ്ഞ പൊലീസുകാരെ സി.പി.എം തിരുത്തി. സി.പി.എമ്മാണ്​ കേസിലെ റിമാൻഡ്​ റിപ്പോർട്ട്​ തിരുത്തിയെഴുതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിലെ പ്രതികളിലൊരാളെ യുവമോർച്ച നേരത്തെ തന്നെ പുറത്താക്കിയതാണെന്നും വി. മുരളീധരൻ അവകാശപ്പെട്ടു. പാല ബിഷപ്പിനെ സന്ദർശിച്ചതിന്​ ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പാലാ ബിഷപ്പിനെ കണ്ടത്​ സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സന്ദീപിന്‍റെ കൊലപാതകം ആർ.എസ്​.എസ്​-ബി.ജെ.പി ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കിയതാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞിരുന്നു. ബി.ജെ.പിയാണ്​ കൊലപാതക സംഘത്തെ നിയോഗിച്ചത്​. നിഷ്​ഠൂരമായ കൊലപാതകമാണ്​ ഉണ്ടായതെന്നും കോടിയേരി പറഞ്ഞിരുന്നു.

അക്രമപാതയിൽ നിന്നും പിന്തിരിയാൻ ആർ.എസ്​.എസ്​ തയാറാവണം. സി.പി.എം സമാധാനത്തിനായി നിലകൊള്ളും. സി.പി.എമ്മുകാരൻ മരിച്ചാൽ വ്യാജ പ്രചരണം നടത്തുന്നത്​ പതിവ്​ പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Thiruvalla should not be held accountable for losing in Periya- Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.