Posted On
date_range Updated On
date_range കൊച്ചിയിൽ യുവതിയെ കത്തി കാട്ടി പീഡിപ്പിച്ച സംഭവത്തിൽ മൂന്നാമത്തെ പ്രതിയും പിടിയിൽ
കൊച്ചി: കൊച്ചിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ ആൺ സുഹൃത്തിനൊപ്പം എത്തിയ യുവതിയെ കത്തി കാണിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതികളിൽ മൂന്നാമത്തെ ആളും പിടിയിലായി. അരൂർ സ്വദേശി സഞ്ജയിനെ കൊച്ചിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളിൽ രണ്ടു പേരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്‍ററിന് സമീപമാണ് ദാരുണ സംഭവം നടന്നത്. ആക്രമണത്തിനിരയായ യുവതി പത്താം നിലയിൽ നിന്ന് പൂർണ നഗ്നയായി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തെ തുടർന്ന് നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.