Posted On
date_range Updated On
date_range താമരശ്ശേരിയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു
താമരശ്ശേരി: ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.
സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടമായതാണ് പ്രാഥമിക നിഗമനം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.
ഇന്ന് രാവിലെ കടതുറക്കാൻ ജോലിക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കടയുടെ മുകൾ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപമാണ് ഭിത്തി തുരന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.