കൊടുവള്ളിയിൽനിന്ന്​ കാണാതായ ബുള്ളറ്റ് കരിങ്കൽ ക്വാറിയിൽനിന്ന്​ മുങ്ങിയെടുത്തപ്പോൾ. ഉൾച്ചിത്രത്തിൽ പ്രതികളായ കിഷോർ, സുഭാഷ്

മോഷ്​ടിച്ച ബുള്ളറ്റിൽ​ ഒരാഴ്​ച കറങ്ങി; പിടിവീഴുമെന്ന്​ പേടിച്ച്​ ​ക്വാറിയിൽ തള്ളി

ഓ​മ​ശ്ശേ​രി: കോഴിക്കോട്​ കൊ​ടു​വ​ള്ളി​യി​ൽനിന്ന്​ മോഷ്​ടിച്ച ബൈക്കിൽ ഒരാഴ്ച കറങ്ങിയ മോഷ്​ടാക്കൾ പൊലീസിന്‍റെ പിടിവീഴുമെന്നായപ്പോൾ പേടിച്ച ്​മലപ്പുറത്തെ ക്വാറിയിൽ തള്ളി. മാ​ർ​ച്ച്​ മൂ​ന്നി​ന്​ വീ​ടി​‍െൻറ പോ​ർ​ച്ചി​ൽ​നി​ന്ന്​ മോ​ഷ​ണം​പോ​യ യു.​കെ. ഹു​സ​യി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ൽ 57 എം 3104 ​ന​മ്പ​ർ ബു​ള്ള​റ്റാ​ണ്​ ​​ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ​നി​ന്ന്​ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തത്​.

മ​ല​പ്പു​റം ചെ​ട്ടി​പ്പ​ടി പ​ര​പ്പ​ന​ങ്ങാ​ടി പ​ടി​ഞ്ഞാ​റെ കു​ള​പ്പു​റം കി​ഷോ​ർ (22), മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം ദേ​വ​തി​യാ​ൽ കോ​ള​നി സു​ഭാ​ഷ് (23), തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി സു​മേ​ഷ് എ​ന്നി​വ​രാ​ണ് ബു​ള്ള​റ്റ് സൗ​ത്ത് കൊ​ടു​വ​ള്ളി​യി​ൽ വെ​ച്ച് മോ​ഷ്​​ടി​ച്ച​ത്. ഒ​രാ​ഴ്ച ക​റ​ങ്ങി​യ​ശേ​ഷം ബു​ള്ള​റ്റ് ക്വാ​റി​യി​ൽ ഉ​േ​പ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ണ്ടോ​ട്ടി വേ​ങ്ങ​ര ചെ​രി​പ്പ​ടി ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ​നി​ന്ന്​ കെ.​പി. ബ​ഷീ​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മു​ങ്ങ​ൽ വി​ദ​ഗ്​​ധ​രാ​യ നൗ​ഷി​ഫ് അ​ൻ​വ​ർ, അ​ന​സ്, റ​ഷീ​ദ്, മു​ഹ​മ്മ​ദ​ലി എ​ന്നീ ക​ർ​മ ഓ​മ​ശ്ശേ​രി​യു​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് ബു​ള്ള​റ്റ്​ മു​ങ്ങി​യെ​ടു​ത്ത​ത്.

മോ​ഷ​ണ​ശേ​ഷം ബു​ള്ള​റ്റു​മാ​യി സം​ഘം ക​റ​ങ്ങു​ന്ന​ത് സി.​സി.​ടി.​വി കാ​മ​റ​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു പൊ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ടി​കൂ​ടു​മെ​ന്ന ഭ​യ​ത്തെ തു​ട​ർ​ന്നു സം​ഘം ക്വാ​റി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ സു​മേ​ഷ് ജ​യി​ലി​ലാ​ണ്. കൊ​യി​ലാ​ണ്ടി​യി​ൽ ന​ട​ന്ന വീ​ടു​ക​വ​ർ​ച്ച​യി​ലാ​ണ്​ പി​ടി​യി​ലാ​യ​ത്.

കി​ഷോ​റി​നെ ചെ​ട്ടി​പ്പ​ടി​യി​ൽ​നി​ന്നും സു​ഭാ​ഷി​നെ തേ​ഞ്ഞി​പ്പ​ല​ത്തു​നി​ന്നു​മാ​ണ് ഇ​ന്ന​ലെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കി​ഷോ​റി​െൻറ പേ​രി​ൽ 18ഓ​ളം കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് കൊ​ടു​വ​ള്ളി പൊ​ലീ​സ് പ​റ​ഞ്ഞു. സു​ഭാ​ഷ്, സു​മേ​ഷ് എ​ന്നി​വ​രും വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്.

കൊ​ടു​വ​ള്ളി എ​സ്.​എ​ച്ച്.​ഒ ദാ​മോ​ദ​ര​ൻ, എ​സ്.​ഐ​മാ​രാ​യ ദി​ജേ​ഷ്, ശ്രീ​കു​മാ​ർ, എ.​എ​സ്.​ഐ സ​ജീ​വ്, പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്​​ദു​ൽ റ​ഷീ​ദ്, ജ​യ​രാ​ജ്, അ​ജി​ത്ത്, സു​നി​ത എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.