കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിെൻറ 2019ലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന് അവാര്‍ഡിന് ദീപിക ദിനപത്രം അസോസിയേറ്റ് എഡിറ്ററും ലീഡര്‍ റൈറ്ററുമായ സെര്‍ജി ആൻറണി അര്‍ഹനായി. 2019 നവംബര്‍ 20നു ദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ച 'പണിക്കു കൊള്ളാത്ത പഠനം പാഴ്വ്യായാമം മാത്രം' എന്ന മുഖപ്രസംഗത്തിനാണ് അവാര്‍ഡ്. നാലാം തവണയാണ് സെര്‍ജി ആൻറണിക്ക് തെരുവത്ത് രാമന് അവാര്‍ഡ് ലഭിക്കുന്നത്.
പ്രമുഖ പത്രപ്രവര്‍ത്തകരായ ഒ. അബ്ദുറഹ്മാന്, മനോജ് കെ. ദാസ്, നവാസ് പൂനൂര് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ് പ്രസിഡൻറ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും വാർത്തക്കുറിപ്പില്‍ അറിയിച്ചു. 10,000 രൂപയും പ്രശസ്ത്രിപത്രവും അടങ്ങുന്ന പുരസ്കാരം പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമെൻറ സ്മരണാർഥം കുടുംബം ഏര്‍പ്പെടുത്തിയതാണ്.
വെളിയനാട് നാൽപതാംകളത്തില് പരേതനായ എന്‍.കെ. ആൻറണിയുടെയും മേരി ആൻറണിയുടെയും മകനാണ്. ഭാര്യ: ഡാര്‍ളി. മക്കള്‍: സുരഭില്‍, സൗരഭ്. മരുമകള്‍: ഹണീറ്റ സുരഭില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.