താരങ്ങൾ സിനിമ നിർമിക്കുന്നതിന് ഒരു കുഴപ്പവുമില്ല, സുരേഷ്‍കുമാറിനെ തള്ളി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: താരങ്ങൾ സിനിമ നിർമിക്കുന്നതിന് ഒരു കുഴപ്പവുമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രസിഡൻറുമായ നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ്‍കുമാർ താരങ്ങൾ സിനിമ നിർമിക്കുന്നതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

തുടർന്ന് സിനിമരംഗത്തു നിന്നടക്കം നിരവധി പേർ സുരേഷ്‍കുമാറിനെതിരെ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. നിർമാതാക്കളുടെ സംഘടനക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ഒരു പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുകയെന്നതാണ് രീതി. ഞങ്ങളുടെ സംഘടനയിൽ ഭിന്നതയില്ല. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പോസ്റ്റ് വേണ്ടിയിരുന്നില്ല. പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാമായിരുന്നു.

കലക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റക്കെടുത്ത തീരുമാനം അല്ലായിരുന്നു. സംയുക്ത യോഗത്തിന് ശേഷം എടുത്ത തീരുമാനം ആയിരുന്നുവെന്നും ലിസ്റ്റൻ സ്റ്റീഫൻ വ്യക്തമാക്കി. ആന്റണി ചേട്ടൻ അദ്ദേഹത്തിന്റെ വികാരമാണ് പറഞ്ഞത്. സൗഹൃദത്തിന്റെ പുറത്തായിരിക്കാം സുരേഷ് കുമാർ എമ്പുരാനെ കുറിച്ച് പറഞ്ഞത്.

100 ശതമാനവും ഞാൻ സംഘടനക്കൊപ്പമാണ്. താരങ്ങൾ പ്രതിഫലം കുറക്കണം. മാർക്കറ്റിങ് സിനിമയുടെ ഒരു മെയിൻ ഘടകമാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ജൂൺ ഒന്നിന് സമരം എന്ന് പറഞ്ഞാൽ, പെട്ടെന്ന് സമരം നടത്തുകയല്ലല്ലോ. മാർച്ച്, ഏപ്രിൽ മാസങ്ങൾ ഉണ്ടല്ലോ. ചർച്ചകൾക്ക് ഇനിയും സമയമുണ്ടല്ലോ. ഞാനൊരിക്കലും സമരത്തെ അനുകൂലിക്കുന്ന ആളല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Tags:    
News Summary - There is nothing wrong with stars making films, Suresh Kumar was rejected by Listyn Stephen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.