സാമ്പത്തിക പ്രതിസന്ധിയുണ്ട്, നിയന്ത്രണം ഉടന്‍ വേണ്ടിവരില്ല -ധനമന്ത്രി

കൊല്ലം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതീക്ഷിക്കും വിധം പണലഭ്യത ഉണ്ടായാല്‍ ട്രഷറി നിയന്ത്രണം വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രം ഭീമമായ തോതിൽ പണം വെട്ടിക്കുറച്ചു. ജി.എസ്.ടി കുടിശിക കിട്ടാനുണ്ട്. ഓവർ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെന്നാണ് പ്രതീക്ഷ. കേന്ദ്രം പണം തന്നില്ലെങ്കിൽ കടുത്ത സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെന്നും ബാലഗോപാൽ വ്യക്തമാക്കി.

ഓണക്കാലത്ത് എല്ലാവിഭാഗം ജനങ്ങള്‍ക്കൊപ്പവും സര്‍ക്കാരിന് നില്‍ക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - There is a financial crisis, regulation will not be needed soon - Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.