Posted On
date_range Updated On
date_range കുടിവെള്ളസൗകര്യം ഒരുക്കിയിട്ടുണ്ട് –കെ. രാഘവന്‍
ശബരിമല: തീര്‍ഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെള്ളസൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് അംഗം കെ. രാഘവന്‍ അറിയിച്ചു. ശരംകുത്തിയില്‍നിന്ന് ചുക്കുവെള്ളം നല്‍കുന്നതിന് സ്ഥാപിച്ച പൈപ്പിന്‍െറ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പ് കെട്ടിക്കിടന്ന വെള്ളം തുറന്നുവിട്ട് തീര്‍ഥാടകരെ പരിഭ്രാന്തരാക്കുന്ന നടപടിയുണ്ടായതിനുപിന്നില്‍ ഗൂഢലക്ഷ്യം ഉള്ളതായി സംശയിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ നീലിമലമുതല്‍ പാണ്ടിത്താവളംവരെ നാല്‍പതോളം കൗണ്ടറിലൂടെ തിളപ്പിച്ച ചുക്കുവെള്ളവും 28 വാട്ടര്‍ സ്റ്റേഷനുകളിലൂടെ ശുദ്ധീകരിച്ച ജലവും ആറ് വാട്ടര്‍ പ്ളാന്‍റുകളില്‍നിന്ന് 270 പൈപ്പുകളിലൂടെ ശുദ്ധീകരിച്ച തണുത്ത വെള്ളവും ദേവസ്വം ബോര്‍ഡ് നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.