കവർച്ചക്കേസിൽ പിടിയിലായ സാംസൺ, എമിൽ
Posted On
date_range Updated On
date_range ബൈക്കിലെത്തി കവർച്ച; രണ്ടുപേർ പിടിയിൽ
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിന് മുന്നിൽനിന്നയാളെ മർദിച്ച് വാച്ച് തട്ടിപ്പറിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ചേർത്തല എരമല്ലൂർ പുളിയംപള്ളി സാംസൺ (20), ആലപ്പുഴ എഴുപുന്ന ചനയിൽ ഹൗസ് എമിൽ ആൻറണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30നാണ് സംഭവം.
എറണാകുളം അസി. കമീഷണർ കെ. ലാൽജി, സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയ് ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ വിപിൻ കുമാർ, കെ.എക്സ്. തോമസ്, എസ്.പി. ആനി, എസ്.സി.പി.ഒ അനീഷ്, സി.പി.ഒമാരായ ഇഗ്നേഷ്യസ്, ഇസ്ഹാഖ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.