ജീവൻ, അഞ്ജന
കൊല്ലം: സ്കൂട്ടറിൽ കറങ്ങി മാല മോഷണം നടത്തിയ യുവദമ്പതികളെ പൊലീസ് പിടികൂടി. കുപ്പണ വയലിൽ വീട്ടിൽ ജീവൻ (20), ഭാര്യ തൃക്കടവൂർ കുരീപ്പുഴ ലത ഭവനിൽ അഞ്ജന (18) എന്നിവരാണ് ശക്തികുളങ്ങരയിൽ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 7.40 ഓടെ കാവനാട്-കുരീപ്പുഴ പാലത്തിലൂടെ സ്കൂട്ടറിൽ വരുകയായിരുന്ന തേവലക്കര സ്വദേശിനി അമ്മുവിന്റെ ഒരു പവൻ തൂക്കം വരുന്ന സ്വർണത്താലി അടങ്ങിയ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. സ്കൂട്ടറിൽ അമ്മുവിന്റെ വാഹനത്തിന് സമീപം എത്തിയ പ്രതികൾ മാല പൊട്ടിച്ചെടുത്തശേഷം അവരെ വാഹനത്തിൽനിന്ന് തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു. അമ്മുവിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും സി.സി ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതികളെ അഞ്ചാലുംമൂട് കരുവയിലുള്ള വീട്ടിൽനിന്ന് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ അനുപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ, അനിൽ, എ.എസ്.ഐ ജയകുമാരി, എസ്.സി.പി.ഒ അബു താഹിർ, സി.പി.ഒ അനിൽകുമാർ, അഞ്ചാലുംമൂട് എസ്.ഐ ഗിരീഷ്, എസ്.സി.പി.ഒ മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.