മലപ്പുറം: തിയറ്റർ പീഡനക്കേസിൽ കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തും. ചൈൽഡ് ലൈൻ പ്രവർത്തകർ, തിയറ്റർ ജീവനക്കാർ എന്നിവരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തുക. ഇന്ന് കോടതിയിൽ 164 പ്രകാരം മൊഴി നൽകാൻ കോടതി നിർദേശം നൽകി. ചൈൽഡ് ലൈൻ പ്രവർത്തകൻ ഷിഹാബ്, തിയറ്റർ മാനേജർ എന്നിവരുടെ െമാഴികളാണ് രേഖപ്പെടുത്തുക.
നേരത്തെ കേസിൽ വിവരം പൊലീസിനെ അറിയിക്കാൻ വൈകിയെന്നാരോപിച്ച് തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. ഇൗ അറസ്റ്റ് വിവാദമായതോടെ കേസ് പിൻവലിക്കാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.
ഏപ്രില്‍ 18നാണ് പാലക്കാട് തൃത്താല സ്വദേശി കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി, തിയറ്ററില്‍ വെച്ച് മാതാവിെൻറ സാന്നിധ്യത്തിൽ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ തിയറ്ററിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ തിയറ്റർ ഉടമ ചൈൽഡ് ലൈന് ൈകമാറുകയും ചൈൽഡ് ലൈൻ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ല. പിന്നീട് മാധ്യമങ്ങൾ വഴി വാർത്ത പുറത്തു വന്നതോടെയാണ് കേസ് എടുക്കാൻ െപാലീസ് തയാറായത്.
സംഭവം വിവാദമായതോടെ മൊയ്തീൻകുട്ടിയേയും പെൺകുട്ടിയുടെ മാതാവിനേയും അറസ്റ്റ് ചെയ്യുകയും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ കെ.ജി. ബേബിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.