അ​ബ്ദു​ൾ

റ​ഫീ​ഖ്

കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​വി​ൽ​ക​ട​വ് മേ​ച്ചേ​രി​താ​ഴെ വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഫീ​ഖി​നെ (23) യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മു​മ്പോ​ട്ട്​ എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സ്​ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും, ഈ ​സ​മ​യം സ്റ്റാ​ൻ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റെ ചീ​ത്ത​വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ നി​ർ​മ്മ​ൽ ബോ​സ്, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, ബേ​ബി ജോ​ൺ, സി.​പി.​ഒ ശ്രീ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ബ്ദു​ൾ റ​ഫീ​ഖ് കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ ആ​ന്റി സോ​ഷ്യ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - The youth who attacked the KSRTC driver was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.