തിരുവനന്തപുരം: വിവാഹത്തില്‍നിന്ന് പിന്മാറിയതിന് യുവാവിനെ പെണ്‍കുട്ടിയും ബന്ധുക്കളും ചേർന്ന് വീടുകയറി ആക്രമിച്ചെന്ന് പരാതി. വര്‍ക്കല അയിരൂര്‍ ഹരിഹരപുരം സ്വദേശി നന്ദുവിനും മാതാവ് ശാലിനി ഉൾപ്പെടെയുള്ള ബന്ധുക്കൾക്കും നേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. വീട്ടുപകരണങ്ങളും തകർത്തിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവും ഒന്നാം പ്രതിയുമായ അര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നന്ദുവുമായി വിവാഹം ഉറപ്പിച്ചിരുന്ന വര്‍ക്കല രാമന്തളി സ്വദേശിനിയായ പെണ്‍കുട്ടിയും ബന്ധുക്കളുമാണ് ആക്രമണം നടത്തിയത്. മതം മാറി വിവാഹം കഴിക്കാന്‍ തയാറാകാത്തതാണ് ഇതിന് കാരണമെന്ന് നന്ദുവിന്റെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും പെണ്‍കുട്ടിയുടെ രണ്ടാം വിവാഹമാണെന്നറിഞ്ഞതോടെ പിന്മാറുകയായിരുന്നെന്നും പറയുന്നു. സംഭവത്തിൽ പെണ്‍കുട്ടി ഉള്‍പ്പടെ പത്തോളം പേര്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.