Posted On
date_range Updated On
date_range കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം
പാലക്കാട്: കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പാട്ടാമ്പി കീഴായൂർ സ്വദേശി സജീവ് ആണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്.
സജീവിന്‍റെ ആക്രമണത്തിൽ അമ്മ സരോജിനി, ഭാര്യ അതിര, എട്ട് വയസുള്ള മകൾ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും അപകടനില തരണം ചെയ്തെന്നാണ് വിവരം.
സജീവൻ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. കുടുംബാംഗങ്ങളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച സജീവിന്‍റെ നിലഗുരുതരമായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.