പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

കുമളി: വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിനിടെ സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ചേറ്റുപാറ സന്തോഷ് ഭവനിൽ സന്തോഷ് ആണ് (35) അറസ്റ്റിലായത്.ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ ചോറ്റുപാറയിലാണ് സംഭവം. സന്തോഷിന്‍റെ വാഹനം പാർക്ക് ചെയ്തത് മാറ്റിയിടാൻ പറഞ്ഞ ഓട്ടോ ഡ്രൈവറുമായി തർക്കം ഉണ്ടാകുകയും ഓട്ടോയുടെ ഗ്ലാസ് സന്തോഷ് അടിച്ചു തകർക്കുകയും ചെയ്തു.

പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കുമളി എസ്.ഐ നിഖിൽ, എ.എസ്.ഐ ജോസ് എന്നിവരെ പ്രതി ആക്രമിക്കുകയായിരുന്നെന്ന് ഇൻസ്പെക്ടർ ജോബിൻ ആൻറണി പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - The young man was arrested for attacking the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.