Posted On
date_range Updated On
date_range ഇരിക്കൂറിലെ കോട്ടൂരിൽ ബൈക്ക് അപകടം, യുവാവ് മരിച്ചു
ഇരിക്കൂർ: കോട്ടൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഇരിക്കൂർ വയക്കാൻകോട് പൈസായിൽ താമസിക്കുന്ന മുനവ്വിർ (23) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് ശ്രീകണ്oപുരത്തിന് സമീപം കോട്ടൂരിലായിരുന്നു അപകടം.
നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ രാജീവ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്രീകണ്ഠപുരം സാമാ ബസാറിലെ ജന്‍റ്സ് വേൾഡ് ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു. ഖാദറാണ് മുനവ്വിറിന്‍റെ പിതാവ്. മാതാവ്: മുനീറ. സഹോദരങ്ങൾ: സുനീർ, മുർഷിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.