മനു
Posted On
date_range Updated On
date_range ഡോക്ടറെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
പാലാ: ജനറൽ ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഇറഞ്ഞാൽ ഭാഗത്ത് കുന്നംപള്ളിൽ കെ.എസ്. മനുവിനെയാണ് (34) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി മദ്യലഹരിയിൽ ആശുപത്രിയിൽ എത്തിയ മനു, ഡ്യൂട്ടി ഡോക്ടറുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ഡോക്ടറെയും നഴ്സിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
തുടർന്ന് ഡോക്ടർ പാലാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.