ഹസ്ന
പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം യുവതിയെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവളപ്പിൽ ഷംസീറിന്‍റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്ന (34) യെയാണ് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നതായി കരുതുന്നത്. പുറത്തുപോയ ഭർത്താവ് തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പുറക് വശത്തെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.
വടകര സ്വദേശിയായ ഷംസീറും തലശ്ശേരി സ്വദേശിനിയായ ഹസ്നയും ഏഴ് വർഷമായി തിക്കോടിയിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ : ഹനാൻ, ഫാത്തിമ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.