Posted On
date_range Updated On
date_range കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചു വയസുകാരൻ മരിച്ചു
മേപ്പാടി: വടുവഞ്ചാൽ നെടുങ്കരണയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചു വയസുകാരൻ മരിച്ചു. ഓടത്തോട് സ്വദേശി സുദീർ - സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിൻ (5) ആണ് മരിച്ചത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
കൂടെ ഉണ്ടായിരുന്ന മാതാവ് സുബൈറക്കും സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു. ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവരെ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.