എൽ.ഡി.എഫിലുള്ളത്ര പ്രശ്​നങ്ങൾ യു.ഡി.എഫിലില്ല- കുഞ്ഞാലിക്കുട്ടി

മലപ്പുറം: ​സീറ്റുകളുടെ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നും എൽ.ഡി.എഫിലുള്ളത്ര പ്രശ്​നങ്ങൾ യു.ഡി.എഫിലില്ലെന്നും മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി​.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത്​ ലീഗ്​ വനിത ജനപ്രതിനികൾക്ക്​ നൽകിയ സ്വീകരണത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിത സ്ഥാനാർഥികളുണ്ടാവുമോ എന്ന്​ ഇപ്പോൾ പറയാനാകില്ല. യു.ഡി.എഫി​െൻറ സീറ്റ് വിഭജന ചർച്ചകൾ അനൗദ്യോഗികമായി പുരോഗമിക്കുകയാണ്​. ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ നല്ല പുരോഗതിയാണുള്ളത്​. ഔദ്യോഗികമായ യോഗം കൂടി ചേർന്നാൽ സീറ്റ് വിഭജനത്തിൽ അന്തിമ രൂപമാകും.

കോൺഗ്രസ്​ നേതൃത്വവു​മായി നടത്തിയ ചർച്ചയിൽ പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ട്​. വർഗീയ പ്രചാരണങ്ങളോട് കേരളം എതിരായാണ് പ്രതികരിക്കാറുള്ളത്​. അതുകൊണ്ട്​ തന്നെ വിവിധ സമുദായങ്ങളുടെ പിന്തുണ യു.ഡി.എഫിന്​ കൂടുതലായി ലഭിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Tags:    
News Summary - The UDF does not have as many problems as the LDF - Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.