ബസ് വിറ്റ 75 ലക്ഷവുമായി ഹോട്ടലിൽ കയറി; പണമടങ്ങിയ ബാഗുമായി മോഷ്ടാവ് കാറിൽ കടന്നുകളഞ്ഞു

മണ്ണുത്തി (തൃശൂർ): ഹോട്ടലിൽവെച്ച് 75 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുത്തതായി പരാതി. എടപ്പാള്‍ സ്വദേശി കണ്ടത്ത് വളപ്പില്‍ മുബാറക് (53) ആണ് മണ്ണുത്തി പൊലീസില്‍ പരാതി നല്‍കിയത്.

ബംഗളൂരുവിൽ ബസ് വിറ്റ് ലഭിച്ച 75 ലക്ഷം രൂപയുമായി ടൂറിസ്റ്റ് ബസില്‍ മണ്ണുത്തിയില്‍ ശനിയാഴ്ച പുലര്‍ച്ച ഇറങ്ങി സമീപത്തെ ഹോട്ടലിലെ ശുചിമുറിയിൽ ബാഗ് വെച്ച് പോയ സമയത്താണ് ഒരാള്‍ ബാഗുമായി ഇന്നോവ കാറില്‍ കടന്നുകളഞ്ഞത്. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ബാഗ് കൊണ്ടുപോകുന്നത് കൃത്യമായി കാണാന്‍ കഴിയുന്നുണ്ട്.

സംഭവം സംബന്ധിച്ച് മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുബാറക്കിനെ വിശദമായി ചോദ്യംചെയ്യുന്നുണ്ട്. പണമടങ്ങിയ ബാഗ് ഹോട്ടലില്‍വെച്ച് ശുചിമുറിയില്‍ പോയതില്‍ ദുരൂഹതയുള്ളതായി പറയുന്നു. പ്രതി രക്ഷപ്പെട്ട ഇന്നോവ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഹോട്ടല്‍ ഉടമയുടെയും പരിസരത്ത് ഉണ്ടായിരുന്നവരുടെയും മൊഴികളും പൊലീസ് എടുത്തിട്ടുണ്ട്.

Tags:    
News Summary - The thief escaped in a car with a bag full of money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.