സുപ്രീംകോടതി
ന്യൂഡൽഹി: എസ്.എൻ.സി ലാവ്‍ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. മറ്റ് കേസുകളുടെ വാദം നീണ്ടു പോയതിനാലാണ് ലാവ്‍ലിൻ കേസ് പരിഗണിക്കാതിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ലാവ്‍ലിൻ കേസ് വരേണ്ടിയിരുന്നത്. അതേസമയം, ഒക്ടോബർ 30ന് കോടതി ലാവ്‍ലിൻ കേസ് പരിഗണിക്കുമെന്നാണ് സൂചന.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് മുമ്പാകെ 12ാമത്തെ കേസായിട്ടാണ് ലാവ്‍ലിൻ ഹരജികൾ ലിസ്റ്റ് ചെയ്തത്. എന്നാൽ, ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്ത ആദ്യ ഹരജിയിൽ ഉച്ചക്ക് മൂന്ന് മണിക്കാണ് വാദം പൂർത്തിയായത്. പിന്നീട് ആറ് ഹരജികൾ കൂടിയാണ് ബെഞ്ച് കേട്ടത്.
ലാവ്‍ലിൻ കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് സൂര്യകാന്ത് നാളെ മുതൽ ഭരണഘടന ബെഞ്ചിന്റെ ഭാഗമാവുകയാണ്. അതുകൊണ്ട് ദസ്റ അവധിക്ക് ശേഷമേ ഇനി ലാവ്‍ലിൻ കേസ് കോടതി പരിഗണിക്കുകയുള്ളു. ഒക്ടോബർ 30ന് കേസ് ലിസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.