അധ്യാപകന്റെ മർദനത്തിൽ വിദ്യാർഥിനിയുടെ കൈയൊടിഞ്ഞു

പയ്യന്നൂർ: എട്ടാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച് കൈയൊടിച്ച അധ്യാപകനെതിരെ പരിയാരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാച്ചേനി ഗവ. ഹൈസ്‌കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകന്‍ ഏമ്പേറ്റിലെ കൊയിലേരിയന്‍ മുരളിയുടെ പേരിലാണ് കേസെടുത്തത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ടെ കെ.പി. സിദ്ദീഖിന്റെ മകള്‍ സുഹൈലയെയാണ് (13) അധ്യാപകന്‍ റൂള്‍വടികൊണ്ട് അടിച്ചത്. കൈ നീരുവെച്ച് വീര്‍ത്ത് കുട്ടി കരഞ്ഞുകൊണ്ടിരുന്നെങ്കിലും ഉച്ചക്ക് ഒന്നരയോടെയാണ് സ്‌കൂൾ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചത്. ഉടന്‍ സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ സുഹൈലയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കൈയുടെ എല്ല് പൊട്ടി നീരുവെച്ചതിനാല്‍ പ്ലാസ്റ്ററിട്ടിരിക്കയാണ്. നോട്ട് പൂര്‍ത്തിയാക്കാത്തതിനാണ് അടിച്ചതെന്നു പറയുന്നു.

Tags:    
News Summary - The student's hand was broken due to the teacher's beating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.