Posted On
date_range Updated On
date_range തെരുവുനായ് കുറുകെ ചാടി; രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
ആനക്കര: ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് യാത്രികര്‍ക്ക് പരിക്ക്. കപ്പൂര്‍ പഞ്ചായത്തിലെ മാരായം കുന്നിലുണ്ടായ അപകടത്തില്‍ കൊള്ളന്നൂർ സ്വദേശി റഹൂഫ്(24) നാണ് പരിക്കേറ്റത്. മുഖത്തും കാലിനും കൈക്കും പരിക്കേറ്റ ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഞ്ചായത്തിലെ വട്ടകുന്നിലുണ്ടായ അപകടത്തില്‍ പറക്കുളം ചേക്കോട് സ്വദേശി അമീര്‍ (38)നാണ് പരിക്കേറ്റത്. വെളളിയാഴ്ച രാത്രിയില്‍ ആയിരുന്നു അപകടം. കപ്പൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് കടിയേറ്റിരുന്നു. ബൈക്കില്‍ പോകുന്നവര്‍ക്ക് നേരേ നായ ചാടുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.