ഇ.ഡിക്കെതിരായ നിയമനടപടികൾ തുടരുമെന്ന്​ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിനെതിരായ നിയമനടപടികൾ തുടരുമെന്ന്​ സംസ്ഥാന സർക്കാർ. നിയമവശം പരിശോധിച്ച ശേഷം തുടർ നടപടികൾ ഉണ്ടാവും. വിചാരണ കോടതിയിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ ​കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ്​ സർക്കാർ ഉദ്ദേശിക്കുന്നത്​. അതിന്​ ശേഷം കേസുമായി ബന്ധപ്പെട്ട്​ തുടർ നടപടികളിലേക്ക്​ നീങ്ങുമെന്നാണ്​ സർക്കാർ വൃത്തങ്ങൾ വ്യക്​തമാക്കുന്നത്​.

നേരത്തെ സ്വർണക്കടത്ത്​ കേസ്​ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന​ അന്വേഷണം റദ്ദാക്കണമെന്ന എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്‍റെ ആവശ്യം ഹൈകോടതി അംഗീകരിച്ചിരുന്നു. ഇതുപ്രകാരം ഇ.ഡിക്കെതിരായ രണ്ട്​ എഫ്​.ഐ.ആറുകൾ ഹൈകോടതി റദ്ദാക്കുകയും ചെയ്​തു​. കേസന്വേഷണത്തിൽ ക്രൈംബ്രാഞ്ച്​ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്​​ ഹൈകോടതി നടപടി.

രേഖകൾ പരിശോധിച്ച്​ വിചാരണ കോടതിക്ക്​ തുടർനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്​തമാക്കി​യിരുന്നു. ഇൗ പരാമർശത്തിലാണ്​ സർക്കാർ വിചാരണ കോടതിയിൽ കൂടുതൽ വിവരങ്ങൾ ബോധിപ്പിക്കാനൊരുങ്ങുന്നത്​.

Tags:    
News Summary - The state government has said that legal action against ED will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.