Posted On
date_range Updated On
date_range ചിമ്മിനി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു
ആമ്പല്ലൂര്‍: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്‍റെ നാല് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്‍റി മീറ്റര്‍ വീതം ഉയർത്തിയാണ് കുറുമാലിപുഴയിലേക്ക് ജലം ഒഴുക്കിയത്. വൃഷ്ടി പ്രദേശത്തെ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ ദിവസം കൂടിയിരുന്നു.
കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.