representative image
Posted On
date_range Updated On
date_range മിണ്ടാപ്രാണിയോട് കൊടുംക്രൂരത; കൂട്ടില്‍ കെട്ടിയ ആടിനെ കഴുത്തറുത്തെടുത്ത് മോഷ്ടിച്ചു
കരുളായി (മലപ്പുറം): കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കഴുത്തറുത്തെടുത്ത് മോഷണം നടത്തി. കരുളായി പുല്ലഞ്ചേരിയിലെ പുത്തന്‍പുരക്കല്‍ പി.ജെ. ജോണിെൻറ ആടിനെയാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കൾ കഴുത്ത് അറുത്ത് കൊണ്ടുപോയത്.
കൂടിന് സമീപം രക്തം തളംകെട്ടി കിടക്കുന്നുണ്ട്. പരിശോധനയിൽ കൂട്ടില്‍നിന്ന് ആടിനെ വലിച്ചെടുത്തതായുള്ള പാടുകളും മനുഷ്യരുടെ കാല്‍പാടും കണ്ടെത്തി. സമീപത്തെ പറമ്പിലൂടെ കൊണ്ടുപോയി വാഹനത്തില്‍ കയറ്റിയ പാടുകളുമുണ്ടായിരുന്നു.
കൂട്ടില്‍ വേറെയും ആടുകളുമുണ്ടായിരുന്നു. ഏകദേശം 30,000 രൂപ വിലവരുന്ന ആടിനെയാണ് മോഷണം നടത്തിയത്. പൂക്കോട്ടുംപാടം പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.