മട്ടത്തുക്കാട് ഭാഗത്ത് അവശനിലയിൽ കാണപ്പെട്ട ഒറ്റയാൻ
അഗളി: അട്ടപ്പാടി ദാസന്നൂരിൽ ഒറ്റയാനെ അവശനിലയിൽ കണ്ടെത്തി. കേരള -തമിഴ്നാട് അതിർത്തിയിൽ കൊടുങ്ങരപ്പള്ളം പുഴയിലാണ് മൂന്നു ദിവസം മുമ്പ് ആനയെ കാണുന്നത്. വായയിലുണ്ടായ മുറിവ് കാരണം ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
വനം അധികൃതർ നിരീക്ഷിക്കുന്നതിനിടെ ചൊവ്വാഴ്ച പുലർച്ച ആനയെ കാണാതായി. തമിഴ്നാട് വനംവകുപ്പിന്‍റെ ഉയർന്ന ഉദ്യോഗസ്ഥർ ഫോറസ്റ്റ് കൺസർവേറ്റർ രാമസുബ്രഹ്മണ്യന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് ക്യാമ്പ് ചെയ്ത് കണ്ടെത്താൻ ഊർജിത ശ്രമം തുടങ്ങി.
ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ. ആനയെ കണ്ടെത്തിയാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മുതലമടയിൽനിന്ന് വെറ്ററിനറി ഡോക്ടർമാരെ സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.