സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം എന്താകും?, ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ആർക്കനുകൂലമെന്ന് ഇന്നറിയാം. ഇന്ന് രാവിലെ 10 ന് വിവിധ ജില്ലകളിലായി നടന്ന തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിക്കും. ഫ​ലം www.sec.kerala.gov.in ലെ TREND ​ൽ ല​ഭ്യ​മാ​കും.

14 ജില്ലകളിലായി ഒരു ജില്ല പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി ജനവിധി തേടിയത്. മത്സരിച്ചതിൽ 47 പേര്‍ സ്ത്രീകളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 72.71 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 

Tags:    
News Summary - The results of the by-elections held in the local wards are known today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.