Posted On
date_range Updated On
date_range സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കുന്ന കൂട്ടയോട്ടം ബുധനാഴ്ച
തിരുവനന്തപുരം :ഈ മാസം 30 ന് സർവീസിൽ നിന്നു വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ബഹുമാനാർഥം സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ബുധനാഴ്ച രാവിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നിൽ നിന്ന് ആരംഭിക്കും.
മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും എസ്.എ.പിയിലെ രണ്ട് പ്ലാറ്റൂണ്‍ പൊലീസ് ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനൊപ്പം ഓട്ടത്തിൽ പങ്കെടുക്കും. പൊലീസിലെ സ്പോര്‍ട്സ് താരങ്ങളും 100 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും ഓട്ടത്തിന്റെ ഭാഗമാകും.
രാവിലെ 6.30 ന് തുടങ്ങുന്ന നെക്സ്റ്റ് ജേര്‍ണി റണ്‍ എന്ന പേരിലുള്ള കൂട്ടയോട്ടം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. വെള്ളയമ്പലം, മ്യൂസിയം, എല്‍.എം.എസ് ജംഗ്ഷന്‍, പാളയം വഴിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.