മണ്ണെണ്ണയുടെ വില കൂട്ടി

തിരുവനന്തപുരം: എണ്ണ വിതരണ കമ്പനികള്‍ മണ്ണെണ്ണയുടെ വില കൂട്ടി. ഒറ്റയടിക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വിലയില്‍ ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയാകും. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില.

പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ റേഷന്‍ കടകളില്‍ നിന്ന് ഒരു ലിറ്റര്‍ മണ്ണെണ്ണ 59 രൂപയ്ക്ക് വാങ്ങേണ്ടി വരും.

ഭക്ഷ്യവകുപ്പ് ഇതിനോടകം തന്നെ മണ്ണെണ്ണ സംഭരിച്ചിട്ടുണ്ട്. 

Tags:    
News Summary - The price of kerosene has gone up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.