ശശികുമാർ

കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ

കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്നുപെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുൻപിൽ. 13 മൊബൈൽ ഫോണും ലാപ്ടോപ്പും 650 ഗ്രാം കഞ്ചാവുമായി റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി ദിൽദാർ ഹുസൈനാണ് പിടിയിലായത്.

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന സമയത്താണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. കോടതി വളപ്പിൽ നിന്നും ചാടി ബസേലിയസ് കോളജ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കലക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ശശികുമാർ ആണ് പിന്നാലെ ഓടി സാഹസികമായി പിടികൂടിയത്.

Tags:    
News Summary - The police officer caught the accused who escaped from the court premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.