Posted On
date_range Updated On
date_range നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ചൂളക്കപ്പറമ്പില്‍ വീട്ടിൽ നാംദേവ് (21) ആണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുനമ്പം, എറണാകുളം ടൗൺ, നോര്‍ത്ത് എന്നീ സ്റ്റേഷനുകളിലായി അഞ്ച് ക്രൈം കേസുകളിലെ പ്രതിയാണ്.
കൂടാതെ മുനമ്പം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ് ഇയാൾ. മുനമ്പം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ.മുരളിയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എ.എല്‍.യേശുദാസ്, എസ്.സി.പി.ഒ മാരായ ഷിഹാബ്, രാജി, സി.പി.ഒ മാരായ ഗിരീഷ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് നാംദേവിനെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി 65 പേരെ ജയിലിലടച്ചു. 36 പേരെ നാടു കടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.