പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ബോംബെറിഞ്ഞ് വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവല്ല: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം കുറ്റൂരിലെ തെങ്ങേലിയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്​ടിച്ച്​ വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണൻ (71)നാണ് വെട്ടേറ്റത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. സഞ്​ജുവിന്‍റെ നേതൃത്വത്തിൽ ഇരുപതോളം സി.പി.എം പ്രവർത്തകർ ചേർന്ന്​ ബോംബെറിഞ്ഞ ശേഷം ജെ.സി.ബി ഉപയോഗിച്ച്​ വീടിന്‍റെ മതിൽ പൊളിക്കുകയായിരുന്നു. ഇത്​ തടയുന്നതിനിടെയാണ്​ വസ്തു ഉടമയായ രമണനെ വെട്ടിപ്പരിക്കേൽപ്പിച്ചത്​.

ഞായറാ​ഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ജീപ്പിലും കാറിലുമായി എത്തിയ സംഘം രമണന്‍റെ വീട്ടുമുറ്റത്തേക്ക് ബോംബ് എറിയുകയായിരുന്നു. തുടർന്ന് ജെ സി ബി ഉപയോഗിച്ച് മതിൽ പൊളിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രമണന് വെട്ടേറ്റത്. ഇടതു കൈക്ക് വെട്ടേറ്റ ഇ​ദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തന്‍റെ വീടിന് പിന്നിലുള്ള ആറ് വീട്ടുകാർക്ക് വേണ്ടി രമണന്‍റെ സ്​ഥലത്തുകൂടി നാലടി വഴി നൽകിയിരുന്നു. ഇതിന് ശേഷം ബാക്കിയുള്ള ഭൂമി മതിൽ കെട്ടി തിരിച്ചു. ഈ മതിലാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം ജെ.സി.ബിയുമായി എത്തി പൊളിച്ചത്.

സഞ്​ജുവിനും സംഘത്തിനുമെതിരെ രമണൻ തിരുവല്ല പൊലീസിൽ മൊഴി നൽകി. എന്നാൽ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയതാണെന്ന് സഞ്​ജു പറഞ്ഞു.

Tags:    
News Summary - The panchayat president and his gang bombed and mutilated the elderly man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.