Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു
മേലാറ്റൂർ: ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു. മേലാറ്റൂർ-പെരിന്തൽമണ്ണ റോഡിൽ വേങ്ങൂർ സായിബുംപടിയിൽ ഹെൽത്ത് സെന്‍ററിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 1.50നാണ് സംഭവം. വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. പെയിന്‍റുമായി പോകുകയായിരുന്ന വാനിൽനിന്ന് പുക ഉയർന്നതോടെ നിർത്തുകയും യാത്രക്കാർ ഇറങ്ങുകയും ചെയ്തു. തീ പടർന്നതോടെ പെയിന്‍റ് ടിന്നുകൾ പൊട്ടിത്തെറിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽനിന്ന് അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.